പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് കൊൽക്കത്ത – പഞ്ചാബ് പോരാട്ടം, ടോസ് അറിയാം

Staff Reporter

ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് ലക്‌ഷ്യം വെച്ച് ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സും കിങ്‌സ് ഇലവൻ പഞ്ചാബും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടിയ കിങ്‌സ് ഇലവൻ പഞ്ചാബ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ബാറ്റിങ്ങിന് അയച്ചു. തന്റെ ടീമിനെ ചേസ് ചെയ്യുന്നതാണ് ഇഷ്ട്ടമെന്നും മഞ്ഞ് വീഴ്ച ഉള്ളതും ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കാൻ കാരണമായെന്ന് കെ.എൽ രാഹുൽ പറഞ്ഞു.

ഇരു ടീമും പ്ലേ ഓഫ് ലക്ഷ്യമാക്കി ഇറങ്ങുന്ന മത്സരത്തിൽ രണ്ടും ടീമുകളും കഴിഞ്ഞ മത്സരത്തിൽ ഇറക്കിയ അതെ ടീമിനെയാണ് ഇറക്കുന്നത്.