ഇന്ത്യയുടെ ബോക്സിങ് ഡേ ടെസ്റ്റിന് കാണികൾ ഉണ്ടാവും

India Australia David Warner Virat Kohli Rahane Pujara Ishanth Sharma

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ബോക്സിങ് ഡേ ദിവസം നടക്കുന്ന ടെസ്റ്റിന് കാണികൾക്ക് പ്രവേശനം ഉണ്ടാവും. ഇന്ന് മെൽബൺ സിറ്റി അധികാരികൾ കോവിഡ് വൈറസ് ബാധ മൂലം കൊണ്ടുവന്ന നിയന്ത്രണങ്ങൾ ഒഴിവാക്കിയതോടെയാണ് മത്സരത്തിന് കാണികൾക്ക് പ്രവേശനം ഉണ്ടാവുമെന്ന് ഉറപ്പായത്. വിക്ടോറിയ സ്റ്റേറ്റ് അധികാരികൾ മത്സരത്തിന് കാണികളെ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും സ്റ്റേഡിയത്തിൽ എത്ര ശതമാനം കാണികളെ ഉൾകൊള്ളിക്കുമെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

2018ൽ ഇന്ത്യൻ ടീം മെൽബണിൽ കളിച്ചപ്പോൾ ഏകദേശം 73000 കാണികൾ സ്റ്റേഡിയത്തിൽ എത്തിയിരുന്നു. നവംബർ അവസാനം ആരംഭിക്കുന്ന പരമ്പരയിൽ മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ടി20 മത്സരവും 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഉള്ളത്. പരമ്പരക്ക് വേണ്ടി ഇന്ത്യൻ താരങ്ങൾ ഐ.പി.എൽ ഫൈനലിന് ശേഷം ഓസ്ട്രേലിയയിലേക്ക് തിരിക്കും. ഇന്ത്യൻ ടീമിനൊപ്പം ചേരാൻ ടെസ്റ്റ് താരങ്ങളായ ചേതേശ്വർ പൂജാരയും ഹനുമ വിഹാരിയും കഴിഞ്ഞ ദിവസം ദുബൈയിൽ എത്തിയിരുന്നു.

Previous articleവിരമിക്കുന്നെന്ന വാർത്തയിൽ പ്രതികരണവുമായി പോഗ്ബ
Next articleപ്ലേ ഓഫ് ലക്‌ഷ്യം വെച്ച് കൊൽക്കത്ത – പഞ്ചാബ് പോരാട്ടം, ടോസ് അറിയാം