എ സി മിലാനിൽ ഡൊണ്ണരുമ്മ ഉൾപ്പെടെ രണ്ട് താരങ്ങൾക്ക് കൊറോണ

20201026 193628
- Advertisement -

എ സി മിലാനിൽ രണ്ട് പ്രധാന താരങ്ങൾക്ക് കൊറോണ സ്ഥിരീകരിച്ചു. മിലാന്റെ ഒന്നാം ഗോൾ കീപ്പർ ആയ ഡൊണ്ണരുമ്മയും വിങ്ങറ്റ് ജെൻസ് പെറ്റർ ഹോഗും ആണ് പോസിറ്റീവ് ആയിരിക്കുന്നത്. രണ്ട് താരങ്ങളും അവസാന രണ്ടു എ സി മിലാൻ മത്സരങ്ങളിലും കളിച്ചിരുന്നു. ഇന്ന് റോമക്ക് എതിരെ നടക്കുന്ന വലിയ മത്സരത്തിൽ ഈ രണ്ട് താരങ്ങളും ഉണ്ടാവില്ല.

ഇരുവർക്കും രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. രണ്ട് പേരും 10 ദിവസം സെൽഫ് ഐസൊലേഷനിൽ പോകും. ലീഗിൽ ഒന്നാമത് ഉള്ള മിലാന് അവരുടെ വിജയ പരമ്പർ തുടരുന്നതിന് തിരിച്ചടിയാണ് ഈ രണ്ട് താരങ്ങളും ഇല്ലാത്തത്. നേരത്തെ മിലാൻ താരം ഇബ്രാഹിമോവിചിനും കൊറോണ വന്നിരുന്നു.

Advertisement