കെയ്ൻ വില്യംസൺ ഇനി ഈ സീസൺ ഐ പി എല്ലിൽ കളിക്കാൻ സാധ്യതയില്ല

Newsroom

Picsart 23 04 01 15 59 15 960
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിലെ ആദ്യ മത്സരത്തിൽ തന്നെ പരിക്കേറ്റ ന്യൂസിലൻഡ് താരം കെയ്ൻ വില്യംസൺ ഈ സീസണിൽ ഇനി കളിക്കാൻ സാധ്യതയില്ല എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗുജറാത്ത് ടൈറ്റൻസിന് വലിയ തിരിച്ചടി‌യാണിത്. ഇതുവരെ ഗുജറാത്ത് ഔദ്യോഗികമായ പ്രസ്താവന ഈ കാര്യത്തിൽ നടത്തിയിട്ടില്ല.

വില്യംസൺ 23 03 31 21 01 41 300

ന്യൂസിലൻഡ് ക്യാപ്റ്റൻ ഇന്നലെ ഒരു ക്യാച്ച് എടുക്കാൻ ശ്രമിക്കുന്നതിന് ഇടയിലാണ് പരിക്കേറ്റ് പുറത്ത് പോകേണ്ടി വന്നത്. 13ആം ഓവറിൽ സിക്സിനു മുകളിലൂടെ പറന്ന പന്ത് പിടിച്ച് ഗ്രൗണ്ടിനകത്തേക്ക് ഇടാൻ കെയ്ൻ വില്യംസണ് കഴിഞ്ഞു എങ്കിലും അത് തിരികെ ഗ്രൗണ്ടിൽ വന്ന ക്യാച്ച് ചെയ്യാൻ ശ്രമിക്കും മുമ്പ് കെയ്ൻ വില്യംസണ് പരിക്കേറ്റു.

ലാൻഡിംഗിന് ഇടയിലാണ് താരത്തിന് പരിക്കേറ്റത്. വേദന കൊണ്ട് വീണ സ്ഥലത്ത് തന്നെ കിടന്ന വില്യംസണെ ഫിസിയോ വന്ന് പരിശോധിച്ചു. പിന്നാലെ താരം കളം വിടുകയും ചെയ്തു. ഇന്നലെ ബാറ്റു ചെയ്യാൻ ഇറങ്ങിയിരുന്നില്ല.