കെയിന്‍ വില്യംസണ്‍ റണ്ണൗട്ട് ആയതില്‍ വിഷമം, എന്നാല്‍ അതിന് ശേഷം നടന്നതെല്ലാം ടീമിന്റെ നല്ലതിന്

സെറ്റ് ബാറ്റ്സ്മാനും സീനിയര്‍ ബാറ്റ്സ്മാനുമായ കെയിന്‍ വില്യംസണ്‍ റണ്ണൗട്ടായപ്പോള്‍ വളരെ വിഷമം തോന്നിയെങ്കിലും അതിന് ശേഷം നടന്നതെല്ലാം നല്ലതിനായിരുന്നുവെന്ന് പറഞ്ഞ് പ്രിയം ഗാര്‍ഗ്. അവിടെ ഒരു റണ്‍ ഇല്ലാത്തതിനാലാണ് താന്‍ അതിന് ശ്രമിക്കാതിരുന്നതെന്നും പതിവില്‍ നിന്ന് വിഭിന്നമായി കെയിന്‍ വില്യംസണ്‍ അല്പം നീരസം പ്രകടിപ്പിച്ചിരുന്നുവെന്നും കളി കണ്ടവര്‍ക്ക് മനസ്സിലാക്കാമായിരുന്നു.

എന്നാല്‍ ഇന്നിംഗ്സ് അവസാനിച്ച ശേഷം താന്‍ ഡഗ്ഗൗട്ടിലെത്തിയപ്പോള്‍ വില്യംസണ്‍ പറഞ്ഞത്, അതില്‍ വേവലാതി പെടേണ്ട, അത് മറന്നേക്കു, നിങ്ങള്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തുവെന്നാണ്. 26 പന്തില്‍ നിന്ന് 51 റണ്‍സ് നേടി പ്രിയം ഗാര്‍ഗ് തന്റെ കന്നി ഐപിഎല്‍ ശതകവും അഭിഷേക് ശര്‍മ്മയോടൊപ്പം 77 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ടീമിനെ 164 റണ്‍സെന്ന പൊരുതാവുന്ന ടോട്ടലിലേക്ക് എത്തിക്കുകയും ചെയ്തു.

മത്സരത്തില്‍ ഏഴ് റണ്‍സിന്റെ വിജയമാണ് സണ്‍റൈസേഴ്സ് സ്വന്തമാക്കിയത്. അത് തന്നെ പ്രിയം ഗാര്‍ഗിന്റെ ഇന്നിംഗ്സിന്റെ സവിശേഷത ചൂണ്ടിക്കാണിക്കുന്നു.