47 പന്തിൽ നിന്ന് 70 റൺസ്, 6 സിക്സ്, ഓറഞ്ച് ക്യാപ് ജോസ് ദി ബോസ്സിന് സ്വന്തം

ഐപിഎലില്‍ ഫോം തുടര്‍ന്ന ജോസ് ബട്‍ലര്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കി. ഇഷാന്‍ കിഷനുമായി റൺസിൽ ഒപ്പമായിരുന്ന ജോസ് ബട്‍ലറെക്കാള്‍ മികച്ച ആവറേജ് ഉണ്ടായിരുന്നതിനാൽ ഇഷാന്‍ കിഷനായിരുന്നു ഈ മത്സരത്തിന് മുമ്പ് ഓറഞ്ച് ക്യാപ്.

രണ്ട് ജീവന്‍ദാനം ലഭിച്ച ജോസ് ഇന്നിംഗ്സിന്റെ ഭൂരിഭാഗവും റൺസ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുന്ന കാഴ്ചയാണ് കണ്ടത്. എന്നിരുന്നാലും ക്രീസിൽ നങ്കൂരമിട്ട് അവസാന ഓവര്‍ വരെ ടീമിനെ എത്തിച്ച ശേഷം അവസാന രണ്ടോവറിൽ നിന്ന് താരവും ഷിമ്രൺ ഹെറ്റ്മ്യറും ചേര്‍ന്ന് 42 റൺസാണ് രാജസ്ഥാന് വേണ്ടി നേടിയത്.

ജോസ് ബട്‍ലറുടെ ഇന്നിംഗ്സിൽ 6 സിക്സുകളുണ്ടെങ്കിലും ഒറ്റ ബൗണ്ടറി പോലും പിറന്നില്ല.