2018ന് ശേഷം വീണ്ടും ഐപിഎലില്‍ കളിക്കുവാന്‍ പേര് നൽകി ജോ റൂട്ട്

Joeroot

തന്റെ ടി20 കരിയര്‍ ട്രാക്കിലാക്കുവാനുള്ള ശ്രമവുമായി ജോ റൂട്ട് ഐപിഎലില്‍ പേര് നൽകി. ഡിസംബര്‍ 23ന് കൊച്ചിയിൽ ലേലം നടക്കുവാനിരിക്കവേയാണ് തന്റെ പേര് ജോ റൂട്ട് രജിസ്റ്റര്‍ ചെയ്തത്. താരം ഏതാനും ദിവസങ്ങള്‍ മുമ്പ് ഐപിഎല്‍ ലേലത്തിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് താന്‍ ആലോചിക്കുകയാണെന്ന് പറഞ്ഞിരുന്നു.

2018ൽ താരം ലേലത്തിൽ പങ്ക് ചേര്‍ന്നുവെങ്കിലും ഒരു ഫ്രാ‍ഞ്ചൈസിയും താരത്തിനായി താല്പര്യം പ്രകടിപ്പിച്ചിരുന്നില്ല. ജോ റൂട്ട് 2019 മേയിന് ശേഷം ദേശീയ ടീമിനായി ടി20 ഫോര്‍മാറ്റിൽ കളിച്ചിട്ടില്ല. ഐപിഎലിലെ ഏതോ ഒരു ഫ്രാഞ്ചൈസി താരത്തിനായി താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അതിനാലാണ് താരം പേര് നൽകുന്നതെന്നുമുള്ള രീതിയിൽ റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.