ഐപിഎൽ അവസാനിക്കുന്നതിന് മുമ്പ് പുതിയ ഫ്രാ‍ഞ്ചൈസികള്‍ തീരുമാനിക്കുവാനുറച്ച് ബിസിസിഐ

Sports Correspondent

ഐപിഎലിലേക്കുള്ള പുതിയ രണ്ട് ഫ്രാഞ്ചൈസികളുടെ പ്രഖ്യാപനം ബിസിസിഐ ഈ സീസൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ നടത്തുമെന്ന് സൂചന. ടെണ്ടര്‍ നടപടികള്‍ അടുത്ത മാസം ആരംഭിക്കുമെന്നാണ് അറിയുന്നത്. 250 മില്യൺ അടിസ്ഥാന വില ലഭിക്കുവാനുള്ള സാധ്യതയുണ്ടെന്നാണ് താല്പര്യം അറിയിച്ച ചില സ്ഥാപനങ്ങളിൽ നിന്ന് ലഭിച്ച വിവരം.

ഐപിഎൽ 2022ൽ ഐപിഎൽ ലേലം വലിയ നിലയിൽ തന്നെയാകും നടക്കുകയും എന്നാണ് അറിയുന്നത്. പുതിയ രണ്ട് ഫ്രാഞ്ചൈസികള്‍ക്ക് ആവശ്യമായ താരങ്ങളെ ലഭിയ്ക്കുവാന്‍ വേണ്ടി കൂടിയാണ് ഇത്. സെപ്റ്റംബറിലാണ് ഐപിഎലിന്റെ ബാക്കി ഭാഗം നടക്കും.