ഐ പി എൽ ഉദ്ഘാടന മത്സരത്തിൽ ധോണി കോഹ്ലി പോരാട്ടം

Newsroom

ഐ പി എൽ മാർച്ച് 22ന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് ആർ സി ബിയെ നേരിടും. ചെപോകിൽ വെച്ചാകും മത്സരം നടക്കുക. ആദ്യ 15 ദിവസത്തെ ഫിക്സ്ചർ ആണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്‌. ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനുള്ളതിനാൽ അതിനനരുസരിച്ച് മാത്രമെ ബാക്കി ഫിക്സ്ചറുകൾ പ്രഖ്യാപിക്കുകയുള്ളൂ.

ഐ പി എൽ 24 02 22 17 40 20 867

ചെന്നൈ സൂപ്പർ കിംഗ്സ് ആണ് നിലവിൽ ഐ പി എൽ ചാമ്പ്യൻസ്. മെയ് 26ന് ഫൈനൽ നടത്താൻ ആണ് അധികൃതർ ആലോചിക്കുന്നത്. ജൂൺ ആദ്യ വാരം ടി20 ലോകകപ്പ് ആരംഭിക്കുന്നുണ്ട്. അതിനു മുമ്പ് ഐ പി എൽ അവസാനിപ്പിക്കേണ്ടതുണ്ട്.

സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസിന്റെ ആദ്യ മത്സരം മാർച്ച് 24നാണ്. അവർ അവരുടെ ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും.

20240222 173851