ലൈംഗികാതിക്രമണ കേസിൽ ഡാനി ആൽവസിന് നാലര വർഷം തടവ് ശിക്ഷ

Newsroom

Picsart 24 02 22 16 52 57 502
Download the Fanport app now!
Appstore Badge
Google Play Badge 1

ബ്രസീൽ ഫുട്ബോൾ താരം ഡാനി ആൽവസിന് നാലരവർഷം തടവ് ശിക്ഷ വിധിച്ചു. ബാഴ്സലോണ കോടതി ആണ് താരത്തെ കുറ്റക്കാരൻ ആണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. താരം ഇനിയും നാല് വർഷത്തോളം ജയിലിൽ കഴിയേണ്ടി വരും. കഴിഞ്ഞ വർഷം ആയിരുന്നു ബാഴ്സലോണ പോലീസ് ബ്രസീലിയൻ താരത്തെ അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമണ കേസിൽ ആണ് താരത്തിന് ശിക്ഷ വിധിച്ചിരിക്കുന്നത്.

ഡാനി 23 01 20 22 39 55 077

ബാഴ്‌സലോണയിൽ ഒരു നൈറ്റ് ക്ലബിൽ ഒരു സ്ത്രീക്ക് എതിരെ നടന്ന ലൈംഗികാതിക്രമത്തിന് ആണ് ആൽവസ് പിടിയിലായത്. ആൽവസ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു എങ്കിലും കോടതി തെളിവുകൾ കണ്ടെത്തിയതിനാൽ ആൽവസിന്റെ വാദങ്ങൾ പൊളിഞ്ഞു. തടവ് ശിക്ഷയ്ക്ക് ഒപ്പം 150,000 യൂറോ പിഴയും ആൽവസ് അടക്കണം.