ഐപിഎൽ ആരംഭത്തെക്കുറിച്ച് നാളെ തീരുമാനം

ഐപിഎൽ എന്ന് ആരംഭിയ്ക്കുമെന്നും വേദികള്‍ ഏതെല്ലാം എന്നതിനെക്കുറിച്ചുള്ള തീരുമാനം നാളെ ചേരുന്ന ഗവേണിംഗ് കൗൺസിൽ യോഗത്തിൽ തീരുമാനം ആകും. മാര്‍ച്ച് 27ന് ഐപിഎൽ ആരംഭിയ്ക്കാമെന്നാണ് ബിസിസിഐ തീരുമാനമെങ്കിലും മാര്‍ച്ച് 26ന് ആരംഭിക്കണമെന്നാണ് ബ്രോഡ്കാസ്റ്റര്‍ ആയ സ്റ്റാറിന്റെ ആവശ്യം.

ഇപ്പോളത്തെ തീരുമാന പ്രകാരം മുംബൈയിലെ മൂന്ന് വേദികളിലായി 55 മത്സരങ്ങളും പൂനെയിൽ 15 മത്സരങ്ങളും നടത്തുവാനാണ് തീരുമാനം. മുംബൈയിൽ വാങ്കഡേ സ്റ്റേഡിയം, ബ്രാബോൺ സ്റ്റേഡിയം, ഡിവൈ പാട്ടിൽ സ്റ്റേഡിയത്തിലും പൂനെയിലെ എംസിഎ അന്താരാഷ്ട്ര സ്റ്റേഡിയത്തിലുമാണ് ടൂര്‍ണ്ണമെന്റിന് സാധ്യത.