സഹ പരിശീലകനായി അജിത് അഗാ‍‍ർക്ക‍‍‍ർ, ഡൽഹിയുടെ പ്രഖ്യാപനം എത്തി

Sports Correspondent

Ajitagarkar

റിക്കി പോണ്ടിംഗിനും ഷെയിന്‍ വാട്സണും പ്രവീൺ ആംറേയ്ക്കുമൊപ്പം അജിത് അഗാര്‍ക്കറിനെയും സഹ പരിശീലകനായി പ്രഖ്യാപിച്ച് ഡൽഹി ക്യാപിറ്റൽസ്. അതേ സമയം മുഹമ്മദ് കൈഫ്, അജയ രാത്ര എന്നിവരുമായുള്ള കരാര്‍ അവസാനിച്ചതായും ഫ്രാ‍ഞ്ചൈസി അറിയിച്ചു.

ഡൽഹിയുടെ ഭാഗമായതിന്റെ ആവേശത്തിലാണ് താന്‍ എന്നും മുമ്പ് ഡൽഹി ഡെയര്‍ഡെവിൾസിന് വേണ്ടി കളിക്കുവാനായ തനിക്ക് ഇപ്പോള്‍ ഫ്രാഞ്ചൈസിയുമായി കോച്ചെന്ന നിലയിൽ സഹകരിക്കുവാനായതിൽ സന്തോഷം ഉണ്ടെന്നും അഗാര്‍ക്ക‍ർ വ്യക്തമാക്കി.

Ajitagarkar2

ഡല്‍ഹി ഡെയര്‍ഡെവിള്‍സിനും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും അഗാര്‍ക്കര്‍ ഐപിഎലില്‍ കളിച്ചിട്ടുണ്ട്.