ഹാളിചരൺ നർസാരി ഹൈദരബാദ് എഫ് സിയിൽ കരാർ പുതുക്കി

ഹാളിചരൺ നർസാരി ഹൈദരാബാദ് എഫ് സിയിൽ പുതിയ കരാർ ഒപ്പുവെച്ചത്. ഒരു വർഷത്തെ കരാറിലാണ് ഹാളിചരൺ ഒപ്പുവെച്ചിരിക്കുന്നത്. താരം 2020 തുടക്കത്തിലായിരുന്നു ഹൈദരബാദിൽ എത്തിയത്. ആസാം വിങ്ങർ ഹാളിചരൺ അതിനു മുമ്പ് രണ്ട് വർഷം കേരള ബ്ലാസ്റ്റേഴ്സ് ടീമിലായിരുന്നു. ഈ സീസണിൽ ഹൈദരബാദിനായി ആകെ അഞ്ചു മത്സരങ്ങൾ മാത്രമേ നർസാരി കളിച്ചിരുന്നുള്ളൂ.

ഐ എസ് എല്ലിൽ ഇതുവരെ 84 മത്സരങ്ങൾ നർസാരി കളിച്ചിട്ടുണ്ട്. മുമ്പ് എഫ് സി ഗോവയ്ക്കു വേണ്ടിയും നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും വേണ്ടിയും ഐ എസ് എല്ലിൽ കളിച്ചിട്ടുണ്ട് നർസാരി. ഐ ലീഗിൽ ഡി എസ് കെ ശിവജിയൻസിനു വേണ്ടിയും നർസാരി ബൂട്ട് കെട്ടിയിട്ടുണ്ട്.

Exit mobile version