ഹാര്‍ദ്ദിക് ഇന്നലെ സര്‍വ്വ മേഖലകളിലും തിളങ്ങി – സ‍‍ഞ്ജു സാംസൺ

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ഓള്‍റൗണ്ട് മികവിനെ പുകഴ്ത്തി സഞ്ജു സാംസൺ. ബാറ്റിംഗിലും ഫീൽഡിംഗിലും ബൗളിംഗിലും താരം ഒരു പോലെ തിളങ്ങിയെന്നും സഞ്ജു വ്യക്തമാക്കി. 192 റൺസിലേക്ക് എത്തുന്നതിൽ ഗുജറാത്തിനെ ഏറെ സഹായിച്ചത് താരത്തിന്റെ ഇന്നിംഗ്സ് ആണെന്നും സഞ്ജു കൂട്ടിചേര്‍ത്തു.

ഫീൽഡിംഗിൽ താരം സഞ്ജു സാംസണേ ഡയറക്ട് ഹിറ്റിലൂടെ പുറത്താക്കിയപ്പോള്‍ ജെയിംസ് നീഷത്തെ പുറത്താക്കി താരം ഒരു വിക്കറ്റും മത്സരത്തിൽ നേടി. ഹാര്‍ദ്ദിക് പുറത്താകാതെ 87 റൺസ് നേടിയാണ് ഗുജറാത്തിനെ മികച്ച സ്കോറിലേക്ക് നയിച്ചത്.