ഹാർദിക് പാണ്ഡ്യക്ക് ഐ പി എൽ സീസൺ നഷ്ടമായേക്കും എന്ന് റിപ്പോർട്ട്

Newsroom

Picsart 23 10 20 11 09 42 841
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈ ഇന്ത്യൻസിലേക്ക് മാറിയ ഹാർദിക് പാണ്ഡ്യക്ക് ഈ സീസൺ ഐ പി എൽ നഷ്ടമായേക്കും എന്ന് റിപ്പോർട്ടുകൾ. ഹാർദികിന്റെ പരിക്ക് പ്രതീക്ഷിച്ച വേഗത്തിൽ മാറുന്നില്ല എന്നും ഇത് താരത്തിന്റെ ഐ പി എല്ലിലെ ലഭ്യത ആശങ്കയിലാക്കുന്നു എന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹാർദികിനെ മുംബൈ ഇന്ത്യൻസ് ഈ സീസണിൽ ട്രേഡിൽ സ്വന്തമാക്കിയിരുന്നു. അതു കൂടാതെ മുംബൈ രോഹിതിനെ മാറ്റി ഹാർദികിനെ ക്യാപ്റ്റനും ആക്കിയിരുന്നു‌.

ഹാർദിക് 23 11 25 00 20 39 937

ഹാർദിക് പാണ്ഡ്യ അഫ്ഗാൻ പരമ്പരയോടെ ഇന്ത്യൻ ടീമിൽ തിരികെയെത്തും എന്നും അത് കഴിഞ്ഞ് ഐ പി എല്ലിൽ കളിക്കും എന്നുമായിരുന്നു കരുതിയത്. എന്നാൽ ഐ പി എൽ വരെയുള്ള എല്ലാ പരമ്പരയും ഹാർദികിന് നഷ്ടമാകും എന്ന് റിപ്പോർട്ടുകൾ പറയുന്നു. 2023ലെ ഏകദിന ലോകകപ്പിന് പിന്നാലെ നടന്ന ഓസ്ട്രേലിയക്ക് എതിരായ ടി20 പരമ്പരയും അതു കഴിഞ്ഞ് വന്ന ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ പരമ്പരയും ഹാർദിക് പാണ്ഡ്യക്ക് നഷ്ടമായിരുന്നു.

ലോകകപ്പിന് ഇടയിൽ ആയിരുന്നു ഹാർദികിന് പറ്റിക്കേറ്റത്.