ഓസ്ട്രേലിയയ്ക്ക് ഓപ്പണര്‍മാരെ നഷ്ടം

Sports Correspondent

Indaus2
Download the Fanport app now!
Appstore Badge
Google Play Badge 1

മുംബൈയിലെ ഏക ടെസ്റ്റിൽ ഇന്ത്യയ്ക്കെതിരെ ഓസ്ട്രേലിയ പ്രതിരോധത്തിൽ. മത്സരത്തിന്റെ മൂന്നാം ദിവസം തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ 63/2 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ ബെത്ത് മൂണി, ഫോബെ ലിച്ഫീൽഡ് എന്നിവരുടെ വിക്കറ്റുകളാണ് ഓസ്ട്രേലിയയ്ക്ക് നഷ്ടമായത്.

Snehrana

മൂണി – ഫോബെ കൂട്ടുകെട്ട് 49 റൺസ് നേടി ഓസ്ട്രേലിയയെ മുന്നോട്ട് നയിക്കുന്നതിനിടെയാണ് 33 റൺസ് നേടിയ മൂണിയുടെ വിക്കറ്റ് ടീമിന് നഷ്ടമായത്. അധികം വൈകാതെ 18 റൺസ് നേടിയ ഫോബെയുടെ വിക്കറ്റ് സ്നേഹ് റാണ നേടി. 7 റൺസുമായി എൽസെ പെറിയും 1 റൺസ് നേടി താഹ്‍ലിയ മഗ്രാത്തുമാണ് ക്രീസിലുള്ളത്.

ഇന്നിംഗ്സ് തോൽവി ഒഴിവാക്കുവാന്‍ ഓസ്ട്രേലിയ ഇനിയും 124 റൺസ് നേടണം.