17 പന്തില്‍ അര്‍ദ്ധ ശതകം, ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ഹാര്‍ദ്ദിക് പാണ്ഡ്യ

Sports Correspondent

ഋഷഭ് പന്ത് 18 പന്തില്‍ മുംബൈയ്ക്കെതിരെ നേടിയ അര്‍ദ്ധ ശതകത്തെ മറികടന്ന് ഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകം നേടി ഹാര്‍ദ്ദിക് പാണ്ഡ്യ. റസ്സല്‍ താണ്ഡവത്തിനുള്ള മറുപടിയായി മുംബൈയുടെ പ്രതീക്ഷകളെ സജീവമാക്കി നിര്‍ത്തി 17 പന്തില്‍ നിന്ന് 52 റണ്‍സ് നേടിയാണ് ഹാര്‍ദ്ദിക് തന്റെ അര്‍ദ്ധ ശതകം തികച്ചത്.

മുംബൈയ്ക്ക് വേണ്ടി ഐപിഎലില്‍ വേഗതയേറിയ അര്‍ദ്ധ ശതകങ്ങള്‍ നേടിയ കീറണ്‍ പൊള്ളാര്‍ഡ്(2016), ഇഷാന്‍ കിഷന്‍(2018) എന്നിവരുടെ റെക്കോര്‍ഡിനൊപ്പം ഇന്നത്തെ പ്രകടനത്തിലൂടെ ഹാര്‍ദ്ദിക് പാണ്ഡ്യ എത്തി.