ആദ്യ പകുതിയിൽ പൊരുതി, രണ്ടാം പകുതിയിൽ മത്സരം കൈവിട്ട് ഇന്ത്യൻ യുവനിര

ഇറ്റലിയിൽ നടക്കുന്ന MU-15 ടൂർണമെന്റിൽ ഇന്ത്യൻ കുട്ടികൾക്ക് തോൽവിയോടെ തുടക്കം. യു.എസ്.എ അണ്ടർ 15 ടീം ആണ് ഇന്ത്യ അണ്ടർ 15 ടീമിനെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. ആദ്യ പകുതിയിൽ യു.എസ് നിരയെ പിടിച്ചു കെട്ടുന്ന പ്രകടനമാണ് ഇന്ത്യൻ നടത്തിയത്. ആദ്യ പകുതിയിൽ കിട്ടിയ അവസരങ്ങൾ ഗോളാക്കാനും ഇന്ത്യക്കായില്ല. തുടർന്ന് ആദ്യ പകുതി അവസാനിക്കുമ്പോൾ മത്സരം ഗോൾ രഹിത സമനിലയിൽ ആയിരുന്നു.

എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പെനാൽറ്റിയിലൂടെ യു.എസ്.എ ഗോളടി തുടങ്ങി. ഓസ്റ്റിൻ ബ്രൂമ്മെറ്റ് ആണ് ഗോൾ നേടിയത്. ഒരു ഗോൾ നേടിയതോടെ മത്സരത്തിന്റെ ആധിപത്യം കൈക്കലാക്കിയ യു.എസ്.എ കാർലോസ് കോർടാസിലൂടെയും ഓസ്‌വാൾഡോ സിസ്നെറോസിലൂടെയും ഗോളുകൾ നേടിയ മത്സരം കൈക്കലാക്കുകയായിരുന്നു. നാളെ മെക്സിക്കോ അണ്ടർ 15 ടീമിനെതിരെയാണ് ഇന്ത്യയുടെ മത്സരം..