പാണ്ഡ്യ നയിച്ചു, ബാംഗ്ലൂരിന് 169 റൺസ് ലക്ഷ്യം നൽകി ഗുജറാത്ത്

Sports Correspondent

ഐപിഎലിൽ പ്ലേ ഓഫിലേക്ക് കടക്കുവാനുള്ള ആര്‍സിബിയുടെ മോഹങ്ങള്‍ സഫലീകരിക്കുവാന്‍ ടീം നേടേണ്ടത് 169 റൺസ്. ഇന്ന് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ ബാറ്റിംഗ് മികവിൽ 5 വിക്കറ്റ് നഷ്ടത്തിലാണ് ഗുജറാത്ത് 168 നേടിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യ 62 റൺസ് നേടിയപ്പോള്‍ ഡേവിഡ് മില്ലര്‍(34), വൃദ്ധിമന്‍ സാഹ(31) എന്നിവരാണ് മറ്റു പ്രധാന സ്കോറര്‍മാര്‍. 6 പന്തിൽ 19 റൺസ് നേടി റഷീദ് ഖാനും പാണ്ഡ്യയ്ക്കൊപ്പം നിര്‍ണ്ണായക പ്രഹരങ്ങള്‍ ഏല്പിക്കുകയായിരുന്നു. ബാംഗ്ലരിനായി ജോഷ് ഹാസൽവുഡ് 2 വിക്കറ്റ് നേടി.