ഇന്ത്യയുടെ അഭിമാനം!! നിഖത് സറീൻ ലോക ചാമ്പ്യൻ!!

തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന വനിതാ ലോക ചാമ്പ്യൻഷിപ്പിൽ 52 കിലോഗ്രാം വിഭാഗത്തിൽ വ്യാഴാഴ്ച നടന്ന ഫ്ലൈ വെയ്റ്റ് ഫൈനലിൽ തായ്‌ലൻഡിന്റെ ജിത്‌പോങ് ജുതാമാസിനെ തോൽപ്പിച്ച് ഇന്ത്യയുടെ നിഖത് സരീൻ സ്വർണം നേടി. മേരി കോം, സരിതാദേവി, ജെന്നി ആർഎൽ, ലേഖ കെസി എന്നിവർക്ക് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ വനിതാ ബോക്‌സറായി സറീൻ മാറി. 25 കാരിയായ സറീന മുൻ ജൂനിയർ യൂത്ത് ലോക ചാമ്പ്യനാണ്. 20220519 211900

ഫൈനലിൽ തായ്‌ലൻഡ് എതിരാളിക്കെതിരെ മിന്നും പോരാട്ടം നടത്തിയാണ് സറീൻ സ്വർണമെഡൽ സ്വന്തമാക്കിയത്. നേരത്തെ സെമിയിൽ ബ്രസീലിന്റെ കരോലിൻ ഡി അൽമേഡയെ 5-0ന് തോൽപ്പിച്ചാണ് സറീന് ഫൈനലിൽ കടന്നത്.

മറ്റ് രണ്ട് ഇന്ത്യൻ ബോക്‌സർമാരായ മനീഷ (57 കിലോഗ്രാം), പർവീൺ (63 കിലോഗ്രാം) എന്നിവർ വെങ്കലം നേടിയിരുന്നു.