മാത്യൂ വെയ്ഡിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്

ആസ്ട്രേലിയൻ താരം മാത്യൂ വെയ്ഡിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റൻസ്. വിക്കറ്റ്കീപ്പറായ വെയ്ഡിനെ രണ്ട് കോടി നാല്പത് ലക്ഷം രൂപക്കാണ് ഗുജറാത്തിലേക്ക് ടൈറ്റൻസ് എത്തിക്കുന്നത്. രണ്ട് കോടി രൂപയായിരുന്നു വെയ്ഡിന്റെ അടിസ്ഥാന വില. രണ്ട് കോടി 20 ലക്ഷം രൂപ പഞ്ചാബ് കിംഗ്സ് ഐപിഎൽ മെഗാ ലേലത്തിൽ വിളിച്ചെങ്കിലും ഗുജറാത്ത് ടൈറ്റൻസ് ഒടുവിൽ സ്വന്തമാക്കുകയായിരുന്നു‌. ഐപിഎല്ലിൽ ഡെൽഹി ഡെയർഡെവിൾസിനായി മുൻപ് താരം കളിച്ചിരുന്നു. ബിഗ് ബാഷ് ടീമായ ഹൊബാർട്ട് ഹറികെയ്ൻസിന്റെ താരമാണ് വെയ്ഡ്.