ചെന്നൈ കാത്തിരിക്കുന്നു!!! ഫൈനൽ മോഹങ്ങളുമായി ഗുജറാത്തും മുംബൈയും

Sports Correspondent

Hardikrohi
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് രണ്ടാം ക്വാളിഫയര്‍. ഗുജറാത്തും മുംബൈയും ആണ് ചെന്നൈയെ ഫൈനലില്‍ നേരിടുവാനുള്ള അവസരത്തിനായി ഇന്ന അങ്കത്തിനിറങ്ങുന്നത്. ഐപിഎലില്‍ പോയിന്റ് പട്ടികയിൽ മുന്നിലായിരുന്നുവെങ്കിലും ഗുജറാത്തിന് ആദ്യ ക്വാളിഫയറിൽ പരാജയമായിരുന്നു ഫലം. ലക്നൗവിനെതിരെ തകര്‍പ്പന്‍ വിജയവുമായാണ് മുംബൈ ഈ മത്സരത്തിനായി യോഗ്യത നേടിയത്.

മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. മുംബൈ നിരയിൽ ഒരു മാറ്റമാണുള്ളത്. ഹൃത്വിക് ഷൗക്കീന് പകരം കുമാര്‍ കാര്‍ത്തികേയ ടീമിലേക്ക് എത്തുമ്പോള്‍ ഗുജറാത്ത് നിരയിൽ രണ്ട് മാറ്റമാണുള്ളത്. സായി സുദര്‍ശനും ജോഷ്വ ലിറ്റിലും ടീമിലേക്ക് എത്തുമ്പോള്‍ ദസുന്‍ ഷനകയും നൽകണ്ടേയും ടീമിൽ നിന്ന് പുറത്ത് പോകുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Vijay Shankar, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Mohit Sharma, Noor Ahmad, Mohammed Shami

മുംബൈ ഇന്ത്യന്‍സ്: Ishan Kishan(w), Rohit Sharma(c), Cameron Green, Suryakumar Yadav, Tilak Varma, Tim David, Chris Jordan, Piyush Chawla, Jason Behrendorff, Kumar Kartikeya, Akash Madhwal