ബെല്ലിങ്ഹാമിന് റയൽ നല്കുന്നത് ആറു വർഷത്തെ കരാർ

Nihal Basheer

20230526 201006

ജൂഡ് ബെല്ലിങ്ഹാമിനെ എത്തിക്കാൻ റയൽ മാഡ്രിഡ് ഒരുക്കുന്ന കരാറിലെ വിവരങ്ങൾ പുറത്ത്. ഫാബ്രിസിയോ റോമാനോയും സ്പാനിഷ് മാധ്യമമായ മാർകയും കരാറിന്റെ കാലാവധി അടക്കം പുറത്ത് വിട്ടു. ആറു വർഷത്തേക്ക് 2029 വരെയാവും ഇംഗ്ലീഷ് താരത്തിന് റയൽ കരാർ നൽകുക. ഒരു സീസണിലേക്കും വരുമാനം വർധിക്കുന്ന തരത്തിൽ ആണ് കരാർ. താരം മാഡ്രിഡിലേക്ക് എത്തുന്നത് ഉറപ്പായി കഴിഞ്ഞെന്ന് മാർകയും തറപ്പിച്ചു പറയുന്നു.
ഡോർട്ട്മുണ്ട്
കൈമാറ്റ തുകയുടെ കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും 90 മില്യൺ യൂറോക്ക് അടുത്താവും എന്നാണ് സൂചനകൾ. എന്നാൽ റയലിനേക്കാൾ മികച്ച ഓഫറുകൾ താരത്തിന് മുന്നിൽ ഉള്ളതായും സൂചനകൾ ഉണ്ട്. ഫോട്ടോഫിനിഷിങ്ങിലേക്ക് എത്തിയ ബുണ്ടസ്ലീഗ അവസാനിക്കാൻ കാത്തിരിക്കുകയാണ് റയൽ മാഡ്രിഡ്. ജേതാക്കളെ അവസാന ദിവസം മാത്രം നിശ്ചയിക്കുന്ന ഇത്തവണത്തെ കനത്ത പോരിൽ ഒരു ദശകത്തിന് ശേഷം ലീഗ് കിരീടം സ്വപ്നം കാണുന്ന ഡോർട്മുണ്ടിൽ മാത്രമാണ് നിലവിൽ ജൂഡിന്റെ ശ്രദ്ധ. അതിനാലാണ് റയൽ ട്രാൻസ്ഫർ നീക്കത്തിൽ സംയമനം പാലിക്കുന്നതും. അടുത്ത വാരം തന്നെ താരത്തിന്റെ ട്രാൻസ്ഫർ നീക്കത്തിന് കൂടുതൽ വേഗം കൈവന്നേക്കും.

KiN, [26/05/2023, 20:08]
ബെല്ലിങ്ഹാമിന് റയൽ നല്കുന്നത് ആറു വർഷത്തെ കരാർ

ജൂഡ് ബെല്ലിങ്ഹാമിനെ എത്തിക്കാൻ റയൽ മാഡ്രിഡ് ഒരുക്കുന്ന കരാറിലെ വിവരങ്ങൾ പുറത്ത്. ഫാബ്രിസിയോ റോമാനോയും സ്പാനിഷ് മാധ്യമമായ മാർകയും കരാറിന്റെ കാലാവധി അടക്കം പുറത്ത് വിട്ടു. ആറു വർഷത്തേക്ക് 2029 വരെയാവും ഇംഗ്ലീഷ് താരത്തിന് റയൽ കരാർ നൽകുക. ഒരു സീസണിലേക്കും വരുമാനം വർധിക്കുന്ന തരത്തിൽ ആണ് കരാർ. താരം മാഡ്രിഡിലേക്ക് എത്തുന്നത് ഉറപ്പായി കഴിഞ്ഞെന്ന് മാർകയും തറപ്പിച്ചു പറയുന്നു.

കൈമാറ്റ തുകയുടെ കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും 90 മില്യൺ യൂറോക്ക് അടുത്താവും എന്നാണ് സൂചനകൾ. എന്നാൽ റയലിനേക്കാൾ മികച്ച ഓഫറുകൾ താരത്തിന് മുന്നിൽ ഉള്ളതായും സൂചനകൾ ഉണ്ട്. ഫോട്ടോഫിനിഷിങ്ങിലേക്ക് എത്തിയ ബുണ്ടസ്ലീഗ അവസാനിക്കാൻ കാത്തിരിക്കുകയാണ് റയൽ മാഡ്രിഡ്. സീസണിൽ എട്ടു ഗോളും നാല് അസിസ്റ്റുമായി ടീമിന് വേണ്ടി മികച്ച പ്രകടനമാണ് മധ്യനിര താരം പുറത്തെടുക്കുന്നത്. ജേതാക്കളെ അവസാന ദിവസം മാത്രം നിശ്ചയിക്കുന്ന ഇത്തവണത്തെ കനത്ത പോരിൽ ഒരു ദശകത്തിന് ശേഷം ലീഗ് കിരീടം സ്വപ്നം കാണുന്ന ഡോർട്മുണ്ടിൽ മാത്രമാണ് നിലവിൽ ജൂഡിന്റെ ശ്രദ്ധ. അതിനാലാണ് റയൽ ട്രാൻസ്ഫർ നീക്കത്തിൽ സംയമനം പാലിക്കുന്നതും. അടുത്ത വാരം തന്നെ താരത്തിന്റെ ട്രാൻസ്ഫർ നീക്കത്തിന് കൂടുതൽ വേഗം കൈവന്നേക്കും.

Download our app from the App Store and Play Store today!

Appstore Badge
Google Play Badge 1