ഡെൽഹി എഫ് സിയും ഐ ലീഗിലേക്ക് പ്രൊമോഷൻ നേടി

Newsroom

Picsart 23 05 26 18 57 09 765
Download the Fanport app now!
Appstore Badge
Google Play Badge 1

സെക്കൻഡ് ഡിവിഷനിൽ നിന്ന് ഐ ലീഗിലേക്ക് പ്രൊമോഷൻ നേടുന്ന രണ്ടാം ടീമും തീരുമാനം ആയി. ഇന്ന് ഫൈനൽ റൗണ്ടിലെ അവസാന മത്സരത്തിൽ അംബർനാഥ് യുണൈറ്റഡിനെ തോൽപ്പിച്ചതോടെയാണ് ഡെൽഹി എഫ് സി പ്രൊമോഷൻ ഉറപ്പിച്ചത്. ഒന്നൊനെതിരെ മൂന്നു ഗോളുകൾക്ക് ആയിരുന്നു വിജയം. ജയത്തോടെ നാലു മത്സരങ്ങളിൽ നിന്ന് 7 പോയിന്റുമായി ഡെൽഹി എഫ് സി രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ഡെൽഹി 41 552

ആദ്യ രണ്ടു സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾക്ക് ആയിരുന്നു പ്രൊമോഷൻ. നേരത്തെ 7 പോയിന്റുമായി ഷില്ലോങ് ലജോങും പ്രൊമോഷൻ ഉറപ്പിച്ചിരുന്നു. ഇന്ന് സമനില മതിയായിട്ടും പ്രൊമോഷൻ കൈവിട്ട അംബർനാഥിന് വലിയ നിരാശ ആകും ഇന്നത്തെ തോൽവി നൽകുക. അവർ 6 പോയിന്റുമായി ഗ്രൂപ്പിൽ മൂന്നാമത് ഫിനിഷ് ചെയ്തു.