കോഹ്ലിയിൽ നിന്ന് ടീം പ്രതീക്ഷിക്കുന്ന സ്ട്രൈക്ക് റേറ്റ് ഇതല്ല, വിമർശിച്ച് ഗവാസ്കർ

Newsroom

മുൻ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഗവാസ്‌കർ എസ്ആർഎച്ചിനെതിരായ വിരാട് കോഹ്ലിയുടെ ഇന്നിംഗ്സിനെ വിമർശിച്ചു, ആർസിബി താരം സ്‌ട്രൈക്ക് റേറ്റ് മെച്ചപ്പെടുത്തണമായിരിന്നു എന്ന് ഗവാസ്കർ പറഞ്ഞു. സൺ റൈസേഴ്സിന് എതിരായ മത്സരത്തിൻ്റെ 14-ാം ഓവർ വരെ ബാറ്റ് ചെയ്ത കോഹ്ലി ആകെ 51 റൺസ് ആണ് നേടിയത്. അതും 43 പന്തുകൾ പിടിച്ചു കൊണ്ട്.

കോഹ്ലി 24 04 25 22 39 06 202

ആദ്യ 18 പന്തിൽ 32 റൺസ് നേടിയ കോഹ്ലി പിന്നീട് 25 ബോളിൽ നിന്ന് 19 റൺസ് മാത്രമാണ് എടുത്തത്. “കളിയുടെ ഇടയിൽ, കോഹ്ലിക്ക് ടച്ച് നഷ്ടപ്പെട്ടതായി തോന്നുന്നു. 31-32 റൺസ് മുതൽ അവൻ പുറത്താകുന്നത് വരെ അവൻ ഒരു ബൗണ്ടറി അടിച്ചില്ലെന്ന് ഞാൻ കരുതുന്നു. നിങ്ങൾ തുടക്കം മുതൽ ഇറങ്ങിയിട്ട് 14-ാം ഓവറിലോ 15-ാം ഓവറിലോ നിങ്ങൾ പുറത്താകുമ്പോൾ, നിങ്ങൾക്ക് 118 സ്‌ട്രൈക്ക് റേറ്റ് ആണെങ്കിൽ, നിങ്ങളുടെ ടീം നിരാശപ്പെടും. ടീം നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നത് അതല്ല,” സുനിൽ ഗവാസ്‌കർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു