ഫിൻ അലനെ രാജസ്ഥാനെ തോൽപ്പിച്ച് ആർ സി ബി സ്വന്തമാക്കി

ന്യൂസിലൻഡ് ബാറ്റ്സ്മാൻ ഫിൻ അലനെ ആർ സി ബി സ്വന്തമാക്കി. 50 ലക്ഷം ആയിരുന്നു താരത്തിന്റെ ബേസ് പ്രേസ്. ആക്സിലേറ്ററേറ്റഡ് ഓക്ഷനിൽ രാജസ്ഥാനും ആർസി ബിയും ആണ് ഫിൻ അലനായി പോരാടിയത്. അവസാനം 80 ലക്ഷത്തിന് ആർ സി ബി താരത്തെ സ്വന്തമാക്കി. 51 ടി20 മത്സരങ്ങളിൽ നിന്ന് 1547 റൺസ് അലൻ നേടിയിട്ടുണ്ട്. 175നു മുകളിൽ ആണ് താരത്തിന്റെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ സീസണിലും താരം ആർ സി ബിക്ക് ഒപ്പം ആയിരുന്നു.