യശ് ദയാലിനായി മൂന്ന് ടീമുകളുടെ പോരാട്ടം, ഒടുവിൽ ടീമിലെത്തിച്ച് ഗുജറാത്ത് ടൈറ്റൻസ്

ഐപിഎൽ മെഗാലേലത്തിൽ ഉത്തർപ്രദേശിന്റെ യുവതാരം യശ് ദയാലിനായി ബിഡ്ഡിംഗ് വാർ. മൂന്ന് ടീമുകളാണ് യശ് ദയാലിനെ ടീമിലെത്തിക്കാൻ മത്സരിച്ചത്. ഒടുവിൽ ഗുജറാത്ത് ടൈറ്റൻസ് 3.20 കോടി നൽകി താരത്തെ സ്വന്തമാക്കി. 20‌ലക്ഷം ബേസ് പ്രൈസുള്ള താരത്തിനാണ് മൂന്ന് കോടിയിലധികം ലഭിച്ചത്. ഇന്ത്യയുടെ വെസ്റ്റ് ഇൻഡീസ് സീരിസിൽ ടീമിലെത്തിയിട്ടുണ്ട് യശ് ദയാൽ. മുഹമ്മദ് കൈഫിന് ശേഷം ഇന്ത്യൻ ടീമിലെത്തുന്ന പ്രയാഗ്രാജ് സ്വദേശിയാണ് യശ്.

ലേലത്തിന്റെ തുടക്കത്തിൽ കൊൽക്കത്തയും ആർസിബിയുമാണ് താരത്തിനായി രംഗത്ത് വന്നത്. 70 ലക്ഷം വരെ കൊൽക്കത്ത രംഗത്ത് ഉണ്ടായിരുന്നു. പിന്നീട് ആർസിബി 75 ലക്ഷം വിളിച്ചതിന് ശേഷം 80 ലക്ഷം വിളിച്ച് ഗുജറാത്ത് രംഗത്തെത്തി. പിന്നീട് ആർസിബിയും ഗുജറാത്തും പോര് മുറുക്കിയെങ്കിലും 3 കോടിവരെ മാത്രമേ ആർസിബി ലേലത്തിൽ പങ്കെടുത്തുള്ളു.