ലോകത്തിലെ ഏറ്റവും വലിയ ലീഗില്‍ കളിയ്ക്കവാനാകുന്നത് ആഘോഷിക്കുക തന്നെ ചെയ്യണം

ലോകത്തിലെ ഏറ്റവും വലിയ ലീഗിലാണ് താന്‍ കളിക്കുന്നതെന്ന് ബോധമുണ്ടെന്നും അത് താന്‍ ആഘോഷിക്കുന്നുണ്ടെന്നും പറഞ്ഞ് ഡല്‍ഹിയ്ക്ക് വേണ്ടി മാന്‍ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയ കീമോ പോള്‍. പുരസ്കാരം നേടിയ ശേഷം താരം ആദ്യം ദൈവത്തിനാണ് നന്ദി പറഞ്ഞത്. ഇത് തന്റെ സ്വപനസാക്ഷാത്കാരമാണന്നും കീമോ പോള്‍ പറഞ്ഞു.

വിക്കറ്റിനു അനുസൃതമായി പന്തെറിയുവാനാണ് താന്‍ ശ്രമിച്ചത്. അത് ഫലിക്കുന്നത് കണ്ടു. ആത്മവിശ്വാസത്തോടെ കളിയെ സമീപിക്കുക എന്നതാണ് ക്രിക്കറ്റിലെ തന്റെ നിലാപാട്. തനിക്ക് ബാറ്റ് കൊണ്ട് അധികം സേവനം ടീമിനായി നടത്താനാകുന്നില്ല. എന്നാല്‍ ടീമിനു ഉപകാരമാകുന്ന പ്രകടനം തന്നില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കീമോ പോള്‍ പറഞ്ഞു.