“ബാഴ്സലോണ അല്ലാതെ വേറൊരു ക്ലബ് ജേഴ്സിയും ഇനി അണിയില്ല” – പികെ

താൻ ബാഴ്സലോണയിൽ തന്റെ കരിയർ അവസാനിപ്പിക്കും എന്ന് വ്യക്തമാക്കി സ്പാനിഷ് ഡിഫൻഡർ ജെറാഡ് പികെ. ബാഴ്സലോണയിൽ മാത്രമെ താൻ തന്റെ ഭാവി കാണുന്നുള്ളൂ. വേറെ ഒരു ക്ലബിന്റെ ജേഴിയും അണിയാൻ തന്നെ കൊണ്ട് ആവില്ല എന്നും പികെ പറഞ്ഞു. ഈ സീസണിൽ തന്റെ ഗംഭീര ഫോമിലേക്ക് മടങ്ങി എത്തിയ പികെ ബാഴ്സലോണ ഡിഫൻസ് അതിശക്തമാക്കി മാറ്റിയിരിക്കുകയാണ്.

താൻ പ്രായം കൂടും തോറും മെച്ചപ്പെട്ട കളിക്കാരനായി മാറുകയാണെന്ന് പികെ പറഞ്ഞു. ഇനിയും വർഷങ്ങളോളം ബാഴ്സയിൽ കളിക്കാൻ ആകുമെന്ന് പ്രതീക്ഷിക്കുന്നു പികെ പറഞ്ഞു. മുമ്പ് മാഞ്ചസ്റ്റർ യുണൈറ്റഡിലും റയൽ സർഗോസയിലും കളിച്ചിട്ടുണ്ട് പികെ. പക്ഷെ ഇനി ബാഴ്സലോണ വിടാൻ പികെയ്ക്ക് ഉദ്ദേശമില്ല.