ഐപിഎൽ 2018ൽ എംഎസ് ധോണിയെ പുറത്താക്കിയത് സ്വപ്ന സാഫല്യ നിമിഷം പോലെയാണ് തോന്നിയതെന്ന് പറഞ്ഞ് റഷീദ് ഖാന്‍. ഐപിഎൽ 2018ന്റെ ആദ്യ ക്വാളിഫയറിലാണ് റഷീദ് ഖാന്‍ എംഎസ് ധോണിയെ പുറത്താക്കിയത്. സൺറൈസേഴ്സ് മത്സരത്തിൽ 2 വിക്കറ്റിന്റെ തോല്‍വിയേറ്റു വാങ്ങിയെങ്കിലും ധോണിയെ ബൗള്‍ഡാക്കുവാന്‍ റഷീദിന് സാധിച്ചു.
ധോണി സ്പിന്നര്‍മാര്‍ക്കെതിരെ എത്ര മികച്ചതാണെന്ന് പരിഗണിക്കുമ്പോള്‍ ആ വിക്കറ്റിന് ഇരട്ടി മധുരമാണെന്നും ഹര്‍ഷ ബോഗ്ലേയോട് സംസാരിക്കുമ്പോള്‍ റഷീദ് പങ്കുവെച്ചു. ധോണി അന്ന് 18 പന്തിൽ 9 റൺസ് നേടിയാണ് പുറത്തായത്. അതിന് ശേഷം ബാറ്റിംഗ് കോച്ച് മൈക്കൽ ഹസ്സിയോട് താന്‍ അടുത്ത തവണ എങ്ങനെ കളിക്കുവാനാണോ കരുതിയത് അത് പോലെ കളിക്കുമെന്ന് ധോണി പറഞ്ഞുവെന്നാണ് ഹര്‍ഷ അന്നത്തെ പുറത്താകലിന് ശേഷമുള്ള സംഭവം വിവരിച്ചത്.
ചെന്നൈയുടെ ബാറ്റിംഗ് കോച്ചായി മൈക്കൽ ഹസ്സി റഷീദ് ഖാന്റെ വിവിധ ഗ്രിപ്പ് മനസ്സിലാക്കി താരം ഏത് ബോളാണ് എറിയുന്നതെന്ന ഒരു വീഡിയോ അനാലസിസ് മത്സരത്തിന് മുമ്പ് താരങ്ങള്‍ക്ക് അയയ്ച്ചിരുന്നു. എന്നാൽ റഷീദ് ഖാന് ഒരേ ഗ്രിപ്പിൽ പല വേരിയേഷനുകള്‍ എറിയുവാനുള്ള ശേഷിയുണ്ടെന്ന് താരം തന്നെ ഹര്‍ഷയോട് പറഞ്ഞു.
താന്‍ ഒരിക്കലും നേരത്തെ തന്നെ എന്ത് പന്തെറിയണമെന്ന് തീരുമാനിക്കില്ലെന്നും അമ്പയറുടെ അടുത്തെത്തുമ്പോള്‍ മാത്രമാണ് താന്‍ ആ തീരുമാനം എടുക്കുന്നതെന്നും റഷീദ് ഖാന്‍ വ്യക്തമാക്കി..