2022ലെ ടി20 ലോകകപ്പ് നേടാൻ തനിക്ക് ഇന്ത്യയെ സഹായിക്കണം : ദിനേശ് കാർത്തിക്

ഈ വർഷം ഓസ്ട്രേലിയയിൽ വെച്ച് നടക്കുന്ന ടി20 ലോകകപ്പ് നേടാൻ ഇന്ത്യയെ സഹായിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് ആർ.സി.ബി താരം ദിനേശ് കാർത്തിക്. മുംബൈ ഇന്ത്യൻസിനെതിരായ ഐ.പി.എൽ മത്സരത്തിൽ വെറും 34 പന്തിൽ നിന്ന് 66 റൺസ് എടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു ദിനേശ് കാർത്തിക്. 36കാരനായ ദിനേശ് കാർത്തിക് ഈ സീസണിലെ ഐ.പി.എല്ലിൽ മികച്ച ഫോമിലാണ്.

മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിന് ശേഷം മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുമായുള്ള അഭിമുഖത്തിന് ഇടയിലാണ് ഇന്ത്യക്ക് വേണ്ടി ലോകകപ്പ് കളിക്കാനും കിരീടം നേടികൊടുക്കാനുമുള്ള ആഗ്രഹം കാർത്തിക് പങ്കുവെച്ചത്. 2019ൽ നടന്ന ലോകകപ്പിലാണ് കാർത്തിക് അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. ഇന്ത്യ ഒരു ഐ.സി.സി കിരീടം നേടിയിട്ട് ഒരുപാട് കാലമായെന്നും ആ ട്രോഫി വരൾച്ച തനിക്ക് അവസാനിപ്പിക്കണമെന്നും കാർത്തിക് പറഞ്ഞു.