ഏറ്റവും കൂടുതൽ ഐ പി എൽ കിരീടങ്ങൾ നേടിയ നായകൻ എന്ന റെക്കോർഡിൽ ധോണി

Newsroom

Picsart 23 05 30 02 15 59 573
Download the Fanport app now!
Appstore Badge
Google Play Badge 1

ധോണി ഇന്ന് ഐ പി എൽ കിരീടം നേടിയതോടെ ഒരു റെക്കോർഡിൽ കൂടെ എത്തി. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അഞ്ചാം കിരീടം നേട്ടത്തോടെ ടൂർണമെന്റ് ചരിത്രത്തിലെ ഏറ്റവും കൂടുതൽ കിരീടങ്ങൾ നേടിയ നായകനായി എംഎസ് ധോണി മാറി. ടൂർണമെന്റിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഐപിഎൽ കിരീടങ്ങൾ നേടിയ രോഹിത് ശർമ്മയുടെയും മുംബൈ ഇന്ത്യൻസിന്റെയും റെക്കോർഡിന് ഒപ്പം എംഎസ് ധോണിയും സിഎസ്‌കെയും ഇന്ന് എത്തി.

ധോണി 23 05 30 01 56 31 313

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ, സി എസ് കെ ഗുജറാത്ത് ടൈറ്റൻസിനെ 5 വിക്കറ്റിന് ആണ് പരാജയപ്പെടുത്തി. അവസാന രണ്ട് പന്തിൽ നിന്ന് 10 റൺസ് അടിച്ച് ജഡേജ ആണ് സി എസ് കെയുടെ ഹീറോ ആയത്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ഫൈനൽ കളിച്ച താരമെന്ന റെക്കോർഡ് സ്വന്തമാക്കിയ എംഎസ് ധോണിയുടെ 250-ാം ഐപിഎൽ മത്സരം കൂടിയായിരുന്നു ഇത്. 11 ഫൈനലുകളിൽ ധോണിയുടെ അഞ്ചാം കിരീട വിജയമാണ് ഇത്.

MS DHONI’S TITLE WINS IN IPL
1st title in 2010

2nd title in 2011

3rd title in 2018

4th title in 2021

5th title in 2023