ധോണി വിരമിക്കില്ല!! ഒരു ഐ പി എൽ കൂടെ കളിക്കാൻ ശ്രമിക്കും എന്ന് ധോണി

Newsroom

Picsart 23 05 15 12 43 55 723
Download the Fanport app now!
Appstore Badge
Google Play Badge 1

വിരമിക്കാൻ താൻ ഇപ്പോൾ തീരുമാനിക്കുന്നില്ല എന്ന് ചെന്നൈ സൂപ്പർ കിംഗ്സ് മഹേന്ദ്ര സിംഗ് ധോണി. ഇന്ന് ചെന്നൈ സൂപ്പർ കിംഗ്സിന് അഞ്ചാം കിരീടം നേടിക്കൊടുത്ത ധോണി ഇതാണ് എനിക്ക് വിരമിക്കാൻ പറ്റിയ നിമിഷം എന്ന് തനിക്ക് അറിയാം എന്ന് പറഞ്ഞു. വിരമിക്കുക എന്ന തീരുമാനം തനിക്ക് എളുപ്പത്തിൽ എടുക്കാം എന്നും താൻ അതു ചെയ്യാനല്ല ആലോചിക്കുന്നത് എന്ന് ധോണി പറഞ്ഞു.

ധോണി 23 05 30 03 07 09 193

ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം 9 മാസം കഠിനാധ്വാനം ചെയ്ത് മറ്റൊരു ഐപിഎൽ കളിക്കാൻ ശ്രമിക്കുക എന്നതാണ്. അതിനാകും താൻ ശ്രമിക്കുക. ധോണി പറഞ്ഞു. എന്റെ ശരീരത്തിന് അത് എളുപ്പമല്ല. എങ്കിലും അതിനായി താൻ ശ്രമിക്കും. ഒരു തീരുമാനം എടുക്കാം എനിക്ക് ഇനിയും 7 മാസം ഉണ്ട് എന്നും ധോണി പറഞ്ഞു.

ഈ വിജയങ്ങൾ ആസ്വദിക്കണം. ഞാൻ എന്താണോ അതിനാണ് എന്നെ ആരാധകർ സ്നേഹിക്കുന്നതെന്ന് ഞാൻ കരുതുന്നു, ഞാൻ ഞാനല്ലാതെ നിൽക്കില്ല. എല്ലാം ലളിതമായി തന്നെ നിർത്തുക എന്നതാണ് തംറ്റെ രീതി. എന്നും ധോണി പറഞ്ഞു.