“ഒരു ഐ പി എൽ കിരീടം തന്നെ പ്രയാസം ആണ്, 5 കിരീടം എന്നത് അവിശ്വസനീയം” ഗംഭീർ

Newsroom

ഗുജറാത്ത് ടൈറ്റൻസിനെ വിക്കറ്റിന് 5 തോൽപ്പിച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2023 കിരീടം നേടിയ ചെന്നൈ സൂപ്പർ കിംഗ്സിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. അഞ്ച് തവണ ഐപിഎൽ കിരീടം നേടിയ ചെന്നൈയുടെ നേട്ടം അവിശ്വസനീയമാണെന്ന് ഗംഭീർ പറഞ്ഞു. 2012ലും 2014ലും കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഐ പി എൽ കിരീടത്തിലേക്ക് നയിക്കാം ആയിരുന്നു ഗംഭീർ.

ഗംഭീർ 23 05 31 01 25 13 023

ഗംഭീർ ട്വിറ്ററിൽ കുറിച്ചു, “അഭിനന്ദനങ്ങൾ CSK! 1 കിരീടം നേടുന്നത് തന്നെ ബുദ്ധിമുട്ടാണ്, 5 കിരീടം നേടുന്നത് അവിശ്വസനീയമാണ്!

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന്റെ മെന്ററായിരുന്നു ഇത്തവണ ഗംഭീർ. ചെപ്പോക്കിൽ നടന്ന എലിമിനേറ്ററിൽ മുംബൈ ഇന്ത്യൻസിനോട് തോറ്റതിനാൽ ലഖ്നൗവിന് ഫൈനലിലേല്ല് എത്താൻ ആയിരുന്നില്ല.