ജോഷ് ടംഗിന് അരങ്ങേറ്റം, ഇംഗ്ലണ്ടിന്റെ അയര്‍ലണ്ടിനെതിരെയുള്ള ടെസ്റ്റിന്റെ ഇലവനെ പ്രഖ്യാപിച്ചു

Sports Correspondent

Joshtongue
Download the Fanport app now!
Appstore Badge
Google Play Badge 1

അയര്‍ലണ്ടിനെതിരെയുള്ള ലോര്‍ഡ്സിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനുള്ള ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ജൂൺ 1ന് ആരംഭിയ്ക്കുന്ന ടെസ്റ്റിൽ വോര്‍സ്റ്റര്‍ഷയറിന്റെ പേസര്‍ ജോഷ് ടംഗ് തന്റെ അരങ്ങേറ്റം കുറിയ്ക്കും. ജെയിംസ് ആന്‍ഡേഴ്സൺ, ഒല്ലി റോബിന്‍സൺ എന്നിവര്‍ പരിക്ക് കാരണം കളിക്കാത്തതിനാലാണ് ടംഗിന് അവസരം ലഭിച്ചത്.

ഓള്‍റൗണ്ടര്‍ ക്രിസ് വോക്സിനെ ഇംഗ്ലണ്ട് ഒഴിവാക്കിയിട്ടുണ്ട്.

ഇംഗ്ലണ്ട് ഇലവന്‍: Zak Crawley, Ben Duckett, Ollie Pope, Joe Root, Harry Brook, Ben Stokes (c), Jonny Bairstow (wk), Stuart Broad, Matthew Potts, Josh Tongue, Jack Leach