ക്യാപ്റ്റന്‍ ധോണിയ്ക്കും ചെന്നൈയെ രക്ഷിയ്ക്കാനായില്ല, ടീം 97 റൺസിന് ഓള്‍ഔട്ട്

Sports Correspondent

ഐപിഎലിൽ ചെന്നൈയുടെ ഏറെ നിര്‍ണ്ണായകമായ മത്സരത്തിൽ ടീമിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ചെന്നൈ 97 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ എംഎസ് ധോണി 36 റൺസുമായി പൊരുതി നോക്കി. താരം പുറത്താകാതെ നിന്നപ്പോള്‍ ചെന്നൈ 16 ഓവറിൽ പുറത്തായി.

39/6 എന്ന നിലയിലേക്ക് വീണ ടീമിനെ ധോണിയും ബ്രാവോയും ചേര്‍ന്ന് 39 റൺസ് ഏഴാം വിക്കറ്റിൽ നേടിയെങ്കിലും കൂട്ടുകെട്ടിനും അധികം ആയുസ്സില്ലാതെ പോയപ്പോള്‍ ചെന്നൈയുടെ ഇന്നിംഗ്സ് 98 റൺസിൽ അവസാനിച്ചു.

മുംബൈയ്ക്കായി ഡാനിയേൽ സാംസ് മൂന്നും കുമാര്‍ കാര്‍ത്തികേയ, റൈലി മെറിഡിത്ത് എന്നിവര്‍ രണ്ട് വിക്കറ്റും നേടി.