ടി20യിൽ 1000 ബൗണ്ടറികൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായി ശിഖർ ധവാൻ ചരിത്രം കുറിച്ചു. ഇന്നലെ ഗുജറാത്ത് ടൈറ്റൻസുമായുള്ള ഇന്നുങ്സോടെ ആണ് ധവാൻ 1000 ഫോറുകൾ എന്ന നാഴികല്ല് പിന്നിട്ടത്. ഇന്നലെ 997 ബൗണ്ടറികളുമായി കളി ആരംഭിച്ച ധവാൻ 4 ഫോറുകൾ അടിച്ചാണ് ഇന്നിങ്സ് അവസാനിപ്പിച്ചത്.
ടി20യിൽ ഏറ്റവും കൂടുതൽ ബൗണ്ടറികൾ നേടിയവരുടെ പട്ടികയിൽ നിലവിൽ അഞ്ചാം സ്ഥാനത്താണ് ധവാൻ. നിലവിൽ ഏറ്റവും കൂടുതൽ ഫോറുകൾ നേടിയ റെക്കോഡ് ഇതിഹാസ താരം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ്. ടി20യിൽ ഇതുവരെ 1,132 ഫോറുകളാണ് ഗെയിൽ അടിച്ചത്. 1,054 ബൗണ്ടറികൾ നേടിയ ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്‌ൽസാണ് ഗെയ്‌ലിന് പിന്നിൽ ഉള്ളത്. ഡേവിഡ് വാർണർ 1,005 ബൗണ്ടറിയും ഓസ്‌ട്രേലിയൻ സഹതാരം ആരോൺ ഫിഞ്ച് 1,004 ബൗണ്ടറികളും നേടിയിട്ടുണ്ട്.