ദേവ്ദത്ത് പടിക്കൽ രാജസ്ഥാൻ റോയൽ വിട്ട് ലഖ്നൗവിൽ, പകരം ആവേശ് ഖാൻ രാജസ്ഥാനിൽ

Newsroom

Picsart 23 11 22 19 17 24 196
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ആവേശ് ഖാനെ രാജസ്ഥാൻ റോയൽസ് ഒരു ട്രേഡിലൂടെ സ്വന്തമാക്കി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ (എൽഎസ്ജി) നിന്ന് ആണ് ആവേശ് ഖാൻ രാജസ്ഥാൻ റോയൽസിലേക്ക് വരുന്നത്. പകരം ഇടംകൈയ്യൻ ബാറ്റർ ദേവദത്ത് പടിക്കലിനെ ലഖ്നൗ സ്വന്തമാക്കി.

രാജസ്ഥാൻ 23 11 22 19 18 13 502

7.75 കോടി രൂപയ്ക്കായിരുന്നു പടിക്കലിനെ ആർആർ നേരത്തെ സ്വന്തമാക്കിയത്. ഇടംകൈയ്യൻ ബാറ്റർ 57 ഐപിഎൽ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 1521 റൺസ് നേടിയിട്ടുണ്ട്. RR-നെ പ്രതിനിധീകരിച്ച് 28 മത്സരങ്ങളിൽ അദ്ദേഹം 637 റൺസ് നേടി.

ആവേശ് ഇതുവരെ 47 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 10 കോടി രൂപയ്ക്കായിരുന്നു ലേലത്തിൽ ലഖ്നൗ ആവേശിനെ സ്വന്തമാക്കിയത്. 22 മത്സരങ്ങളിൽ എൽഎസ്ജിയെ പ്രതിനിധീകരിക്കുകയും 26 വിക്കറ്റ് വീഴ്ത്തുകയും ചെയ്തു‌.