രാജസ്ഥാനെ മറികടന്ന് ചേതൻ സക്കറിയയെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്

Sports Correspondent

രാജസ്ഥാന്‍ റോയൽസിന്റെ മുന്‍ താരം ചേതൻ സക്കറിയയെ സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റൽസ്. 4.20 കോടി രൂപയ്ക്കായിരുന്നു താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്.

ആര്‍സിബിയും പഞ്ചാബും തമ്മിലായിരുന്നു ആദ്യം ലേലം ആരംഭിച്ചത്. അധികം വൈകാതെ പഞ്ചാബ് പിന്മാറി താരത്തിന്റെ മുന്‍ ടീം രംഗത്തെത്തി. ഒടുവിൽ ആര്‍സിബി പിന്മാറിയപ്പോള്‍ ഡല്‍ഹി താരത്തിനായി രംഗത്തെത്തി. ഒടുവിൽ രാജസ്ഥാനിൽ നിന്ന് താരത്തെ ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

രാജസ്ഥാൻ റോയൽസിന് വേണ്ടി കഴിഞ്ഞ സീസണിൽ കളിച്ച താരത്തിന്റെ അടിസ്ഥാനവില 50 ലക്ഷം ആയിരുന്നു.