നവ്ദീപ് സൈനിക്ക് ആയി മുംബൈ രാജസ്ഥാൻ പോരാട്ടം, അവസാനം താരം റോയൽസിൽ

Newsroom

ഇന്ത്യൻ പേസർ നവ്ദീപ് സൈനിയെ രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി. 2.60 കോടിക്കാണ് താരത്തെ രാജസ്ഥാൻ സ്വന്തമാക്കിയത്. മുംബൈ ഇന്ത്യൻസും ലക്നൗവും ആണ് തുടക്കത്തിൽ സൈനിക്ക് ആയി പോരാടിയത്. പിന്നീട് രാജസ്ഥാൻ റോയൽസും താരത്തിനായി പോരാടി ഐ പി എല്ലിൽ ഇതുവരെ 28 മത്സരങ്ങൾ കളിച്ച താരം 17 വിക്കറ്റ് എടുത്തിട്ടുണ്ട്. പക്ഷെ 8നു മുകളിൽ ആണ് ഇക്കോണമി. 75 ലക്ഷം ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില. 29കാരനായ താരം അവസാന മൂന്ന് സീസണിൽ ആർ സി ബിക്ക് ഒപ്പം ആയിരുന്നു.