ലഞ്ചിന് ശേഷം മൂന്ന് താരങ്ങളെ ആദ്യ അവസരങ്ങളിൽ തന്നെ ടീമിലെത്തിച്ച് ഡൽഹി, അണ്ടര്‍ 19 ലോകകപ്പ് ജേതാവ് യഷ് ധുല്ല, ലളിത് യാദവ്, റിപുൽ പട്ടേൽ എന്നിവര്‍ ഡല്‍ഹിയിലേക്ക്

അണ്ടര്‍ 19 ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിന്റെ നായകന്‍ യഷ് ധുലിന് ഐപിഎൽ കരാര്‍. താരത്തിനായി പഞ്ചാബ് കിംഗ്സും രംഗത്തെത്തിയിരുന്നുവെങ്കിലും 50 ലക്ഷത്തിന് താരത്തെ ഡൽഹി സ്വന്തമാക്കി.

തങ്ങളുടെ മുന്‍ താരം ലളിത് യാദവിനെ സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. 20 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 65 ലക്ഷത്തിനാണ് ഡല്‍ഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. സൺറൈസേഴ്സ് ആയിരുന്നു താരത്തിനായി രംഗത്തെത്തിയ മറ്റൊരു താരം.

ഡല്‍ഹി ഓള്‍റൗണ്ടര്‍ റിപുൽ പട്ടേലിനെയും ടീമിലേക്ക് എത്തിച്ചു. 20 ലക്ഷത്തിനാണ് താരം ഡല്‍ഹിയിലേക്ക് എത്തിയത്.