കഴിഞ്ഞ വര്‍ഷം ഫൈനലിലെത്തിയ ടീമിനൊപ്പം കളിക്കുവാനാകുന്നതില്‍ ഏറെ സന്തോഷം – വിഷ്ണു വിനോദ്

ഐപിഎല്‍ ലേലത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ആണ് കേരള താരം വിഷ്ണു വിനോദിനെ അടിസ്ഥാന വില കൊടുത്ത് നേടിയത്. മുമ്പ് ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ടീമിനൊപ്പം ചേരുവാനുള്ള അവസരം ലഭിച്ചിട്ടുള്ള വിഷ്ണു തനിക്ക് ഇത്തവണ ലഭിച്ച അവസരത്തില്‍ ഏറെ സന്തോഷമുണ്ടെന്ന് അറിയിച്ചു.

കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ടീമിന് വേണ്ടി കളിക്കുവാനാകുന്നു എന്നത് ഏറെ ആഹ്ലാദം നല്‍കുന്ന കാര്യമാണെന്നും യുവ താരങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന ടീമാണ്് ഡല്‍ഹി ക്യാപിറ്റല്‍സ് എന്നും മലയാളി താരം വ്യക്തമാക്കി. ഓസ്ട്രേലിയന്‍ ഇതിഹാസങ്ങളായ സ്റ്റീവ് സ്മിത്തിന്റെ കൂടെ കളിക്കുവാനും റിക്കി പോണ്ടിംഗിന്റെ കോച്ചിംഗില്‍ പരിശീലിക്കുവാനും സാധിക്കുന്നത് താന്‍ ഭാഗ്യമായി കരുതുന്നുവെന്നും വിഷ്ണു വ്യക്തമാക്കി.

ഡല്‍ഹി നായകന്‍ ശ്രേയസ്സ് അയ്യരുടെ ക്യാപ്റ്റന്‍സിയില്‍ കളിക്കുവാനുള്ള അവസരത്തിനായി താന്‍ കാത്തിരിക്കുകയാണെന്നും വിഷ്ണു വിനോദ് അഭിപ്രായപ്പെട്ടു.

Comments are closed.