ഒലെ ഗണ്ണാർ സോൾഷ്യാർ ഈ സീസണിൽ ഒരു കിരീടം നേടിയെ പറ്റൂ എന്ന് നെവിൽ

മാഞ്ചസ്റ്റർ യുണൈറ്റഡ് ഒലെ ഗണ്ണാർ സോൾഷ്യാറിന്റെ കീഴിൽ ടീമെന്ന നിലയിൽ മെച്ചപ്പെട്ടു എന്നും എന്നാൽ ടീം പുരോഗമിക്കുന്നുണ്ട് എന്ന് ഉറപ്പിക്കണം എങ്കിൽ ടീം ഒരു കിരീടം നേടണം എന്നും മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഗാരി നെവിൽ പറഞ്ഞു. ടീം പുരോഗമിച്ചു എന്നും ഒലെ ഇവിടെ വർഷങ്ങളോളം ഉണ്ടാകും എന്ന് ഉറപ്പിക്കണം എങ്കിൽ ഒരു കിരീടം നേടേണ്ടതുണ്ട് എന്നും നെവിൽ പറഞ്ഞു. എഫ് എ കപ്പും യൂറോപ്പയും ഇതിനു പറ്റിയ ടൂർണമെന്റുകൾ ആണെന്ന് നെവിൽ പറഞ്ഞു‌.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ മികച്ച ടീമുകൾ ഒക്കെ നോക്കിയാൽ അവർ ലീഗ് കപ്പും എഫ് എ കപ്പും നേടിക്കൊണ്ടാണ് തുടങ്ങിയത്. നെവിൽ പറഞ്ഞു. കിരീടം നേടിയാൽ അത് പുതിയ താരങ്ങളെ ടീമിലേക്ക് ആകർഷിക്കാൻ സഹായിക്കും എന്നും നെവിൽ പറഞ്ഞു.