ആര് നേടും ആദ്യ ജയം, ഡൽഹിയും മുംബൈയും നേര്‍ക്കുനേര്‍

Sports Correspondent

Warnersky
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് ഇതുവരെ വിജയം കുറിയ്ക്കാനാകാത്ത ടീമുകള്‍ ഏറ്റുമുട്ടുമ്പോള്‍ ആദ്യ ജയം രുചിയ്ക്കുവാന്‍ ഒരുങ്ങി ഡൽഹി ക്യാപിറ്റൽസും മുംബൈ ഇന്ത്യന്‍സും കൊമ്പുകോര്‍ക്കും. മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഡൽഹിയുടെ ഹോം ഗ്രൗണ്ടായ അരുൺ ജയ്റ്റ്ലി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

ഡൽഹി നിരയിൽ യഷ് ധുല്ലും മുസ്തഫിസുര്‍ റഹ്മാനും ടീമിലേക്ക് എത്തുമ്പോള്‍ റൈലി റോസ്സോയും ഖലീൽ അഹമ്മദും ടീമിൽ നിന്ന് പുറത്ത് പോകുന്നു. ട്രിസ്റ്റ്യന്‍ സ്റ്റബ്സിന് പകരം റൈലി മെറിഡിത്ത് മുംബൈ നിരയിലേക്ക് എത്തുന്നു.

ഡൽഹി ക്യാപിറ്റൽസ്: Prithvi Shaw, David Warner(c), Manish Pandey, Yash Dhull, Rovman Powell, Lalit Yadav, Axar Patel, Abishek Porel(w), Kuldeep Yadav, Anrich Nortje, Mustafizur Rahman

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Tilak Varma, Nehal Wadhera, Hrithik Shokeen, Riley Meredith, Arshad Khan, Piyush Chawla, Jason Behrendorff