അവസാന സ്ഥാനം ഒഴിവാക്കുവാന്‍ ഡൽഹി, വിജയ വഴിയിലേക്ക് തിരികെ എത്തുവാന്‍ ആര്‍സിബി

Sports Correspondent

Davidwarner
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നത്തെ ഐപിഎലിലെ ആദ്യ മത്സരത്തിൽ ആര്‍സിബിയ്ക്കെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ഡൽഹി ക്യാപിറ്റൽസ്. നാല് മത്സരങ്ങളിൽ നാലിലും പരാജയപ്പെട്ട ഡൽഹിയും ഒരു വിജയം മാത്രമുള്ള റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും ആണ് ഇന്ന് ഏറ്റുമുട്ടുന്നത്.

ഡൽഹി നിരയിലേക്ക് പരിക്ക് മാറി മിച്ചൽ മാര്‍ഷ് തിരികെ എത്തുന്നുണ്ട്. റോവ്മന്‍ പവലിന് പകരം ആണ് മിച്ചൽ മാര്‍ഷ് എത്തുന്നത്. ആര്‍സിബി നിരയിൽ വനിന്‍ഡു ഹസരംഗ ഡേവിഡ് വില്ലിയ്ക്ക് പകരം ടീമിലേക്ക് വരുന്നു. വൈശാഖ് വിജയകുമാര്‍ തന്റെ അരങ്ങേറ്റം ഈ മത്സരത്തിൽ നടത്തുന്നുണ്ട്. ഡൽഹി നിരയിൽ അമന്‍ ഹഖീം ഖാന്‍ ടീമിലേക്ക് എത്തുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Wanindu Hasaranga, Harshal Patel, Wayne Parnell, Mohammed Siraj, Vijaykumar Vyshak

ഡൽഹി ക്യാപിറ്റൽസ്: David Warner(c), Mitchell Marsh, Yash Dhull, Manish Pandey, Axar Patel, Aman Hakim Khan, Lalit Yadav, Abishek Porel(w), Kuldeep Yadav, Anrich Nortje, Mustafizur Rahman