ടോസ് ചെന്നൈയ്ക്ക്, ആദ്യ ബാറ്റിംഗ്

Sports Correspondent

ഐപിഎലില്‍ ആദ്യ ക്വാളിഫയറില്‍ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സ്. ടോസ് നേടിയ എംഎസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ചിന്റെ സ്വഭാവം പരിഗണിച്ച് തങ്ങളും ബാറ്റിംഗാണ് ആഗ്രഹിച്ചതെന്ന് രോഹിത് ശര്‍മ്മയും പറഞ്ഞു. ഇരു ടീമുകളിലും ഓരോ മാറ്റങ്ങളാണുള്ളത്.

മുംബൈ മിച്ചല്‍ മക്ലെനാഗനു പകരം ജയന്ത് യാദവിനും പരിക്കേറ്റ കേധാര്‍ ജാഥവിനു പകരം മുരളി വിജയിനെയുമാണ് ചെന്നൈ ഇന്നത്തെ മത്സരത്തില്‍ വരുത്തിയിരിക്കുന്ന മാറ്റം.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: മുരളി വിജയ്, ഷെയിന്‍ വാട്സണ്‍, ഫാഫ് ഡു പ്ലെസി, സുരേഷ് റെയ്‍ന, എംഎസ് ധോണി, അമ്പാട്ടി റായിഡു, ഡ്വെയിന്‍ ബ്രാവോ, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിംഗ്, ദീപക് ചഹാര്‍, ഇമ്രാന്‍ താഹിര്‍

മുംബൈ ഇന്ത്യന്‍സ്: ക്വിന്റണ്‍ ഡി കോക്ക്, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ക്രുണാല്‍ പാണ്ഡ്യ, കീറണ്‍ പൊള്ളാര്‍ഡ്, ജയന്ത് യാദവ്, രാഹുല്‍ ചഹാര്‍, ജസ്പ്രീത് ബുംറ, ലസിത് മലിംഗ