പവര്‍പ്ലേയ്ക്കുള്ളില്‍ ചെന്നൈ ഓപ്പണര്‍മാരെ പവലിയനിലേക്ക് മടക്കി ഡല്‍ഹി ക്യാപിറ്റല്‍സ്

Sports Correspondent

ഡല്‍ഹി ക്യാപിറ്റല്‍സ് നല്‍കിയ176 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ചെന്നൈയ്ക്ക് മോശം തുടക്കം. ആറോവറിനുള്ളില്‍ ഇരു ഓപ്പണര്‍മാരും മടങ്ങുന്ന കാഴ്ചയാണ് ഇന്ന് കണ്ടത്. ഷെയിന്‍ വാട്സണെ മികച്ച ഒരു ക്യാച്ച് പൂര്‍ത്തിയാക്കി ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പിടിച്ചപ്പോള്‍ അക്സര്‍ പട്ടേലിന് തന്റെ ആദ്യ വിക്കറ്റ് ലഭിച്ചു. 16 പന്തില്‍ നിന്നാണ് വാട്സണ്‍ 14 റണ്‍സ് നേടിയത്.

പവര്‍പ്ലേയുടെ അവസാന ഓവറില്‍ മുരളി വിജയയെ(10) ആന്‍റിച്ച് നോര്‍ട്ജേ പുറത്താക്കിയതോടെ ചെന്നൈ 34/2 എന്ന നിലയിലേക്ക് വീണു.