അക്കൗണ്ട് തുറക്കുമോ മുംബൈ, ടോസ് നേടി ചെന്നൈ

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്നത്തെ മത്സരത്തിൽ അവസാന രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ള പോരാട്ടം. മത്സരത്തിൽ ടോസ് നേടിയ ചെന്നൈ നായകന്‍ രവീന്ദ്ര ജഡേജ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. രണ്ട് മാറ്റങ്ങളാണ് മുംബൈ നിരയിലുള്ളത്. ടീമിനായി രണ്ട് താരങ്ങള്‍ അരങ്ങേറ്റം നടത്തുന്നു. റൈലി മെറിഡിത്തും ഹൃത്വിക് ഷൗക്കീനും ടീമിലേക്ക് എത്തുമ്പോള്‍ തൈമൽ മിൽസിനും മുരുഗന്‍ അശ്വിനും ടീമിലെ സ്ഥാനം നഷ്ടമാകുന്നു.

ചെന്നൈ നിരയിൽ ക്രിസ് ജോര്‍ദ്ദനും മോയിന്‍ അലിയും പുറത്ത് പോകുമ്പോള്‍ മിച്ചൽ സാന്റനറും ഡ്വെയിന്‍ പ്രിട്ടോറിയസും ടീമിലേക്ക് എത്തുന്നു.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Robin Uthappa, Ambati Rayudu, Shivam Dube, Ravindra Jadeja(c), MS Dhoni(w), Dwaine Pretorius, Dwayne Bravo, Mitchell Santner, Maheesh Theekshana, Mukesh Choudhary

മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Dewald Brevis, Suryakumar Yadav, Tilak Varma, Kieron Pollard, Daniel Sams, Hrithik Shokeen, Riley Meredith, Jaydev Unadkat, Jasprit Bumrah