ചെന്നൈയ്ക്ക് ടോസ്, ഗുജറാത്തിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്തു

Conwayruturaj

ഐപിഎലില്‍ ഇന്നത്തെ ആദ്യ മത്സരത്തിൽ ടോസ് നേടി ഗുജറാത്തിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ എംഎസ് ധോണി. ഡേ ഗെയിം ആയതിനാൽ തന്നെ ടോസ് നേടിയ ടീമുകള്‍ ബാറ്റിംഗ് പതിവാക്കുന്ന രീതിയാണ് ധോണിയും സ്വീകരിച്ചത്.

ഗുജറാത്ത് പ്ലേ ഓഫിൽ നേരത്തെ തന്നെ കടന്നപ്പോള്‍ ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായി. അതിനാൽ തന്നെ മത്സരത്തിന് പോയിന്റ് പട്ടികയിലെ സ്ഥാനം നിര്‍ണ്ണയിക്കുക എന്നല്ലാതെ പ്രത്യേകിച്ച് വേറെ പ്രാധാന്യം ഒന്നുമില്ല. ഗുജറാത്ത് 18 പോയിന്റുമായി ഒന്നാം സ്ഥാനത്തും ചെന്നൈ 8 പോയിന്റുമായി 9ാം സ്ഥാനത്തുമാണ്.

ചെന്നൈ നിരയിൽ പ്രശാന്ത് സോളങ്കി, എന്‍ ജഗദീശന്‍, മതീശ പതിരാന എന്നിവര്‍ ടീമിലേക്ക് വരുന്നു. റോബിന്‍ ഉത്തപ്പ, ഡ്വെയിന്‍ ബ്രാവോ, മഹീഷ് തീക്ഷണ എന്നിവര്‍ക്ക് പകരം ആണ് ഇവര്‍ ടീമിലേക്ക് എത്തുന്നത്. അതേ സമയം ഗുജറാത്ത് നിരയിൽ മാറ്റങ്ങളൊന്നുമില്ല.

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad, Devon Conway, Mitchell Santner, Moeen Ali, N Jagadeesan, Shivam Dube, MS Dhoni(w/c), Prashant Solanki, Simarjeet Singh, Matheesha Pathirana, Mukesh Choudhary

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Matthew Wade, Hardik Pandya(c), David Miller, Rahul Tewatia, Rashid Khan, Ravisrinivasan Sai Kishore, Alzarri Joseph, Yash Dayal, Mohammed Shami