ഡിയോംഗ് ബാഴ്സലോണക്ക് പ്രധാനപ്പെട്ട താരമാണ് എന്ന് സാവി, എന്നാൽ സാമ്പത്തിക പ്രശ്നങ്ങൾ നോക്കിയാകും ക്ലബ് തീരുമാനം എടുക്കുക

Dejong

ഡച്ച് മധ്യനിര താരം ഫ്രാങ്കി ഡിയോങ് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എന്ന അഭ്യൂഹങ്ങളോട് ബാഴ്സലോണ പരിശീലകൻ സാവി പ്രതികരിച്ചു. ഡിയോങ് തനിക്കും ബാഴ്സലോണ ടീമിനും പ്രധാനപ്പെട്ട താരമാണ്. അതുകൊണ്ട് തന്നെ ടീമിൽ ഡിയോങ്ങിനെ നിലനിർത്താൻ ആണ് താൻ ആഗ്രഹിക്കുന്നത് സാവി പറഞ്ഞു. എന്നാൽ ക്ലബിന് പല സാമ്പത്തിക പ്രശ്നങ്ങളും ഉണ്ട്. അതിനാൽ അത് നോക്കിയാകും ക്ലബ് തീരുമാനങ്ങൾ എടുക്കുക. സാവി പറഞ്ഞു.

ഡിയോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് 80 മില്യന്റെ ഓഫർ വാഗ്ദാനം ചെയ്യുന്നുണ്ട് എന്ന വാർത്തകൾക്ക് പിന്നാലെയാണ് സാവിയുടെ പ്രതികരണം. ലെവൻഡോസ്കിയെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ബാഴ്സലോണക്ക് ട്രാൻസ്ഫർ തുക സമ്പാദിക്കാൻ ഡിയോങ്ങിനെയോ അല്ലെങ്കിൽ അതുപോലെ ഏതെങ്കിലും വലിയ താരത്തെയോ വിൽക്കേണ്ടതായി വരും എന്നാണ് അനുമാനിക്കപ്പെടുന്നത്. അയാക്സിന്റെ പരിശീലകൻ ടെം ഹാഗിന്റെ സാന്നിദ്ധ്യമാണ് ഡിയോങ്ങിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കാനുള്ള കാരണം.